ചിറക്കൽ പൈതൃക  റെയിൽവേ സ്റ്റേഷനായി സംരക്ഷിക്കണം;  അടച്ചുപൂട്ടയതിനെതിരേ യാത്രക്കാർ ഹൈക്കോടതിയിലേക്ക്

ചിറക്കൽ റെയിൽവേ സ്റ്റേഷൻ  അടച്ചുപൂട്ടിയ സതേൺ റെയിൽവേയുടെ ഉത്തരവിനെതിരേ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയും ആക്ഷൻ കമ്മിറ്റിയും ഹെക്കോടതിയിലേക്ക്.ആക്ഷൻ കമ്മിറ്റിയുമായി ചേർന്ന്

 


ചിറക്കൽ:ചിറക്കൽ റെയിൽവേ സ്റ്റേഷൻ  അടച്ചുപൂട്ടിയ സതേൺ റെയിൽവേയുടെ ഉത്തരവിനെതിരേ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയും ആക്ഷൻ കമ്മിറ്റിയും ഹെക്കോടതിയിലേക്ക്.ആക്ഷൻ കമ്മിറ്റിയുമായി ചേർന്ന് റിട്ട്ഹർജി ഉൾപ്പെടെയുള്ള നിയമ നടപടികളുമായുള്ള പോരാട്ടം നടത്തുമെന്ന് എൻ. എം. ആർ. പി.സി. ചെയർമാൻ അഡ്വ റഷീദ് കവ്വായി അറിയിച്ചു.

ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയതിനെതിരേ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റി  ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ തീരുമാനം കേന്ദ്ര റെയിൽവേ മന്ത്രാലയം പിൻവലിക്കണമെന്നും ശതാബ്ദി പിന്നിട്ട121 വർഷം പഴക്കമുള്ള ചിറക്കൽ പൈതൃക സ്റ്റേഷനായി സംരക്ഷിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രതിഷേധ സംഗമം അധികൃതരോട് ആവശ്യപ്പെട്ടു.

എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ൻ മാസ്റ്റർ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി.ചന്ദ്രാംഗദൻ, ആക്ടിവിസ്റ്റ് അഡ്വ.വി.ദേവദാസ് തളാപ്പ്,സി.എം എസ്.ചന്തേര മാഷ് സ്മാരകസംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർഡോ. സഞ്ജീവൻ അഴീക്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ്രമോദ്, എ. ഭരതൻ,പി. വിജിത്ത്കുമാർ , സി.കെ.ജിജു,എ.വി.ഗോപാലകൃഷ്ണൻ, ഷാജി ചന്ത്രോത്ത് എന്നിവർ പ്രസംഗിച്ചു.