സ്ത്രീകൾ അസമത്വത്തിനെതിരെ പോരാടണം; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്
സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ ശ്രമിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. നിയമങ്ങളിൽ മാറ്റംവരുത്തുന്നതിന് ഒരു പരിധിയുണ്ട്.
കണ്ണൂർ: സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ ശ്രമിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. നിയമങ്ങളിൽ മാറ്റംവരുത്തുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ സമൂഹത്തിൽ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനാണ് ഇന്ന് കൂടുതൽ മാറ്റം വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകൾ നിയമപരമായി അസമത്വത്തിനെതിരെ പോരാടണം. സ്തീകൾതന്നെ വിചാരിച്ചാലെ അവർക്ക് ഉയർച്ചയുണ്ടാവുകയുള്ളൂ. യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നു. എന്നാലിന്ന് അവിടങ്ങളിലെ പലപ്രശ്നങ്ങൾക്കും അവിടുത്തെ സൊസൈറ്റി തന്നെയാണ് കാരണമെന്നും, നിയമജ്ഞർ നിയമംകൈകാര്യം ചെയ്യുമ്പോൾ അതിന് പ്രാധാന്യം കല്പിച്ച് ചെയ്യണമെന്നും ഓൾ ഇന്ത്യാ ലോ യേർസ് യൂനിയൻ (എ ഐ എൽ യു) സംസ്ഥാന വനിതാ സബ്ബ് കമ്മിറ്റി സംഘടിപ്പിച്ച വനിതാ അഭിഭാഷകർക്കായി ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന വനിതാസ്റ്റഡി ക്യാമ്പ് ബർണ്ണശ്ലേരി ഇ കെ നായനാർ അക്കാഡമിയിൽ ഉദ്‌ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
അഡ്വ.പി ആയിഷ പോറ്റി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന ചെയർപേർസൺ അഡ്വ: ലത ടി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, അഖിലേന്ത്യാലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ വിജയകുമാർ , ദേശീയ കമ്മിറ്റി അംഗങ്ങളായ അഡ്വ. എം സി രാമചന്ദ്രൻ ,അഡ്വ. ആശ ചെറിയാൻ, സംസ്ഥാന - ജില്ലാ ഭാരവാഹികളായ അഡ്വ. സുമലാൽ ,അഡ്വ. വിനോദ് കുമാർചമ്പോലൻ, അഡ്വ. ബി പി ശശീന്ദ്രൻ ,അഡ്വ. കെ ആർ ദീപ.അഡ്വ. ടി സരള, അഡ്വ. പ്രീതി പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.