കനത്ത മഴ; കണ്ണൂരിൽ വ്യാപക നാശനഷ്ടം, ദുരിതത്തിലായി ജനങ്ങൾ 
 

കണ്ണൂർ ജില്ലയിൽ കനത്ത മഴയിലും കാറ്റിലും  വ്യാപക നാശനഷ്ടമുണ്ടായി . പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

 

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത മഴയിലും കാറ്റിലും  വ്യാപക നാശനഷ്ടമുണ്ടായി . പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ മഴക്കെടുതിയും രൂക്ഷമാണ്. പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയിൽ മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം താറുമാറായി. 

റബ്ബർ, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾക്കും നാശം സംഭവിച്ചു. കണ്ണൂർ തലശ്ശേരി റോഡിൽ നടാൽ ബസാറിൽ കടകളിലും വീടുകളിലും വെള്ളം കയറി. പാനൂർ,ചൊക്ലി മേഖലയിലും കനത്ത നാശനഷങ്ങൾ ഉണ്ടായി. മരം കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നു.