ക്ഷണിക്കാത്ത അതിഥിയായി കനത്തമഴയെത്തി, ആവേശം ചോരാതെ ഒപ്പന മത്സരം: ഇശൽ ശീലുകൾ അവസാനിച്ചത് പുലർകാല വേളയിൽ
ഏറെ പ്രേക്ഷക പ്രീതിയുള്ള കണ്ണൂർ റവന്യൂ സ്കൂൾ കലോത്സവത്തിലെ ഒപ്പന മത്സരത്തിൻ്റെ രസം കെടുത്തി കനത്ത മഴ ക്ഷണിക്കാത്ത അതിഥിയായെത്തി. കണ്ണൂർ കലക്ടറേറ്റ് മൈതനത്തിലാണ് ഇന്നലെ രാവിലെ മുതൽ യു.പി / ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരങ്ങൾ അരങ്ങേറിയത്.
കണ്ണൂർ : ഏറെ പ്രേക്ഷക പ്രീതിയുള്ള കണ്ണൂർ റവന്യൂ സ്കൂൾ കലോത്സവത്തിലെ ഒപ്പന മത്സരത്തിൻ്റെ രസം കെടുത്തി കനത്ത മഴ ക്ഷണിക്കാത്ത അതിഥിയായെത്തി. കണ്ണൂർ കലക്ടറേറ്റ് മൈതനത്തിലാണ് ഇന്നലെ രാവിലെ മുതൽ യു.പി / ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരങ്ങൾ അരങ്ങേറിയത്. വാശിയേറിയ മത്സരമാണ് ഇക്കുറിയും ഒപ്പനയിൽ നടന്നത്. പതിവു രീതികളിൽന്നിനും വ്യത്യസ്തമായ രീതിയിൽ താളത്തിലും ചലനത്തിലും വേഗതയും ആവേശവും നിറയ്ക്കാൻ ടീമുകൾക്കായി.
എന്നാൽ രാത്രി ഏഴുമണിയോടെ ചെയ്ത മഴകലക്ടറേറ്റ് മൈതാനിൽ ചെളി കെട്ടും വെള്ളവും നിറയ്ക്കുകയായിരുന്നു. അതിശക്തമായ മഴയായതിനാൽ വെള്ളം കുത്തിയൊലിച്ചു സദസ്യർ ഇരുന്നിരുന്ന കസേരയ്ക്കു അടിയിൽ കൂടിയെത്തി. ഇതിനു പുറമേ അപ്പിലുകൾ വഴി മത്സരിക്കാനെത്തിയവരും ചേർന്നപ്പോൾ ഒപ്പന മത്സരം ഇഴയാൻ തുടങ്ങി വ്യാഴാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരം കഴിഞ്ഞത്. വിജയികളെ പ്രഖ്യാപിക്കുന്നത് ഒന്നരയോടെയാണ് നടത്തിയത്.
മത്സരം നീണ്ടുപോയതു കാരണം ചില ടീമുകൾ പിൻമാറിയതാണ് ഒപ്പന പുലർച്ചെ യെങ്കിലും തീർക്കാൻ കഴിഞ്ഞത്. ഉറക്കമൊഴിയൽ കാരണം നന്നേ അവശരായിരുന്നു കുട്ടികൾ 'ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻ.എ എം പെരിങ്ങത്തൂർ ഒന്നാം സ്ഥാനവും എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.