ഹൃദയാഘാതം; തലശ്ശേരി സ്വദേശിനി മുംബൈ വിമാനത്താവളത്തിൽ മരണമടഞ്ഞു
ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശിനി മുംബൈ വിമാനത്താവളത്തിൽ മരിച്ചു.കോണോർ വയലിന് സമീപം നസ്രീനാസിൽ പുതിയ നെല്ലിയിൽ ഷക്കീല (62) യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
തലശേരി :ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശിനി മുംബൈ വിമാനത്താവളത്തിൽ മരിച്ചു.കോണോർ വയലിന് സമീപം നസ്രീനാസിൽ പുതിയ നെല്ലിയിൽ ഷക്കീല (62) യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.കുവൈത്തിലെ മകളുടെ അടുത്തേക്ക് ഭർത്താവിനൊപ്പം പോകുന്നതിനിടെ മുംബൈ എയർപോർട്ടിൽ ഇന്നലെരാത്രി 9.30-ഓടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് : ഉച്ചുമ്മൽ കുറുവങ്കണ്ടി ഖാലിദ് (വ്യാപാരി, റിയാദ്).മക്കൾ: നസ്രീന, റാബിയ ജബീൻ, സുഹൈൽ, ശുഐബ്.മരുമക്കൾ: നിയാസ് വള്ളിയിൽ (കുവൈത്ത്), റംസി റഫീഖ് (ഖത്തർ), ഷിഫ സഹീർ, ലമിയ.സഹോദരങ്ങൾ: നാസർ പുതിയ നെല്ലിയിൽ, അൻവർ പുതിയ നെല്ലിയിൽ, സമീർ പുതിയ നെല്ലിയിൽ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ എ ഐ കെ.എം.സി.സിയുടെയും ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നു.ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) രാത്രി 8 മണിയോടെ സ്റ്റേഡിയം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.