കേൾവി പ്രശ്നങ്ങൾക്ക് പരിഹാരം ; ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ സേവന കേന്ദ്രം കണ്ണൂർ കരുവഞ്ചാലിൽ പ്രവർത്തനം ആരംഭിച്ചു
18 വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ സേവന കേന്ദ്രം കരുവഞ്ചാലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സാബു ചെറിയാൻ പുതുശ്ശേരി നിർവഹിച്ചു
കരുവഞ്ചാൽ : 18 വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ സേവന കേന്ദ്രം കരുവഞ്ചാലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സാബു ചെറിയാൻ പുതുശ്ശേരി നിർവഹിച്ചു
കേൾവി സംബന്ധമായ പ്രശ്നങ്ങൾക്ക് ആധുനിക പരിശോധനകളും മികച്ച പരിഹാരങ്ങളും നൽകുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ സേവനം ഇനി കരുവഞ്ചാലിലും ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ കേൾവി പരിശോധന ക്യാമ്പിൽ പങ്കെടുത്ത അർഹരായ അഞ്ച് പേർക്ക് സൗജന്യ ശ്രവണ സഹായികൾ വിതരണം ചെയ്തു.
കേൾവി പരിശോധന, ആധുനിക ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ, ഉപകരണങ്ങളുടെ സർവീസ്, സ്പീച്ച് തെറാപ്പി എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനങ്ങളാണ് പുതിയ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്. പരിചയസമ്പന്നരായ ഓഡിയോളജിസ്റ്റുകളുടെ മേൽനോട്ടത്തിൽ വിദഗ്ധ പരിശോധനയും നിർദേശങ്ങളും ലഭ്യമാകും. വിവിധ കമ്പനികളുടെ ശ്രവണ സഹായികൾ പരീക്ഷിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പലിശരഹിത തവണ വ്യവസ്ഥയിൽ ശ്രവണ സഹായികൾ സ്വന്തമാക്കാനും അവസരമുണ്ട്.
കേരളത്തിലും കർണാടകയിലുമായി 17 ശാഖകളിലൂടെ സേവനം നൽകുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ കേന്ദ്രം ആരംഭിച്ചതോടെ കരുവഞ്ചാലിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കേൾവി പരിശോധനയ്ക്കും അനുബന്ധ സേവനങ്ങൾക്കുമായി ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം കുറയുമെന്ന് അറിയിച്ചു.
കേൾവി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സംസാര പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഈ സേവനം ഏറെ പ്രയോജനമാകും കൂടുതൽ വിവരങ്ങൾക്ക്: 9449 100 200.