ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം: കണ്ണൂർ ജയിൽ മോചിതരായ കെ.എസ്.യു പ്രവർത്തകർക്ക് സ്വീകരണം നൽകി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ്‌ യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ രണ്ടാഴ്ചയായി റിമാൻഡിൽ കഴിയുകയായിരുന്ന കെഎസ്‌യു നേതാക്കൾ പുറത്തിറങ്ങി

 

കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ്‌ യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ രണ്ടാഴ്ചയായി റിമാൻഡിൽ കഴിയുകയായിരുന്ന കെഎസ്‌യു നേതാക്കൾ പുറത്തിറങ്ങി.  കെ.എസ്.യു ജില്ല പ്രസിഡൻറ് എം.സി അതുൽ, അക്ഷയ്, ബിതുൽ ബാലൻ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ് എന്നിവരാണ് ജയിൽ മോചിതരായത് വധശ്രമം ഉൾപ്പെടെയുള്ള കുറ്റമായിരുന്നു പ്രതികൾക്കെതിരെ പോലീസ് ചുമത്തിയത്. 

പ്രതികൾക്ക് വ്യാഴാഴ്ച പ്രിൻസിപ്പൽ  സെഷൻസ്'ജഡ്ജ് കെ ടി നിസാർ അഹമ്മദ് ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തെക്കീബസാറിലെ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കെഎസ്‌യു നേതാക്കളെ ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് , മേയർ അഡ്വക്കറ്റ് പി ഇന്ദിര, മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ , കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, സുരേഷ് ബാബു എളയാവൂർ,കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി.
 കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തിൽ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള കെഎസ് യു പ്രവർത്തകർ റിമാൻഡിലായത്. കെ.എസ്. യു. ജില്ലാ പ്രസിഡൻറ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ  എന്നിവരാണ് ജയിൽ മോചിതരായത്.