കണ്ണൂർ ചൊക്ളിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു

ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ഓർക്കാട്ടേരി സ്വദേശിനിയാണ്. 

 

 തലശേരി : ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ഓർക്കാട്ടേരി സ്വദേശിനിയാണ്. 

പ്രമുഖ നാടക എഴുത്തുകാരൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ലേഖ. നാല് മാസം മുൻപാണ് ഇവർ ചൊക്ളിയിലേക്ക് സ്ഥലം മാറിയെത്തിയത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇവരെ പിണറായി പഞ്ചായത്തിലേക്ക് മാറ്റിയിരുന്നു.