കണ്ണൂർ ജില്ലയിൽ എയ്ഡസ് ഇരുപതു ശതമാനം കുറഞ്ഞതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നവംബർ 31 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ജില്ലാ ടിബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡേ: സോനു ബി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ:ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നവംബർ 31 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ജില്ലാ ടിബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡേ: സോനു ബി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്ന്മണിക്ക് ടൗൺ സ്ക്വയറിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നടക്കുക.
കേരളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എച്ച് ഐ ബി രോഗികളുടെ എണ്ണം ഈ വർഷം കുറവാണ്. ജില്ലയിൽ മാത്രം ഇരുപത് ശതമാനം രോഗികൾ കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ കൂടുതലായി എത്തുന്നതാണ് എച്ച് ഐ വി വ്യാപന വർദ്ധിപ്പിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
നാളെ മുതൽ ഡിസംബർ 2 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ, മത്സരങ്ങൾ , കാമ്പയിൻ, ദീപം തെളിയിക്കൽ , ടെസ്റ്റിംഗ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ ഒന്നി നാണ് ലോക എയ്ഡ്സ് ദിനം. വാർത്താ സമ്മേളനത്തിൽ മീഡിയാ ഓഫീസർ ടി സുധീഷ് , പി വി സുനിൽ , പി അക്ഷയ, വൈ അബ്ദുൾ ജമാൽ എന്നിവരും പങ്കെടുത്തു.