കണ്ണൂരിൽ ഹസനാത്ത് വാർഷികപ്രഭാഷണം ജനുവരി 15 ന് തുടങ്ങും
വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് നടത്തിവരാറുള്ള വാർഷിക പ്രഭാഷണം ജനുവരി 15 മുതൽ 18 വരെ കണ്ണാടിപ്പറമ്പ് ഹസനാത്ത് ക്യാമ്പസിൽ വൈകുന്നേരം 7:30ന് നടക്കും.
കണ്ണൂർ: വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് നടത്തിവരാറുള്ള വാർഷിക പ്രഭാഷണം ജനുവരി 15 മുതൽ 18 വരെ കണ്ണാടിപ്പറമ്പ് ഹസനാത്ത് ക്യാമ്പസിൽ വൈകുന്നേരം 7:30ന് നടക്കും.15ന് വൈകുന്നേരം സയ്യിദ് അലി ബാഅലവി തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യും. യഹ് യ ബാഖവി പുഴക്കര മുഖ്യപ്രഭാഷണം നടത്തും.
16 ന് വെള്ളിയാഴ്ച്ച മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനംചെയ്യും.മുനീർ ഹുദവി വിളയിൽ ഉൽബോധന ഭാഷണം നിർവഹിക്കും. 17ാം തിയ്യതി ശനിയാഴ്ച്ച പ്രമുഖ വാഗ്മി സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.പരിപാടിയുടെ സമാപന ദിവസമായ 18ന് നടക്കുന്ന പ്രാർത്ഥനാസംഗമത്തിന് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.സയ്യിദ് അലി ഹാശിം ബാഅലവീ തങ്ങൾ,അഹ്മദ് ബഷീർ ഫൈസി മാണിയൂർ , അവർ ഹുദവി പുല്ലൂർ തുടങ്ങിയ പണ്ഡിതരും നേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ പി അബൂബക്കർ ഹാജി, കബീർ കണ്ണാടിപ്പറമ്പ്, പി പി ഖാലിദ് ഹാജി, സി എൻ അബ്ദുറഹ്‌മാൻ, ഡോ. താജുദ്ദീൻ വാഫി പങ്കെടുത്തു.