കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഹർത്താൽ

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്

 

അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

കണ്ണൂർ : കണ്ണൂർ  എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഒക്ടോബർ 16 ന്  രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണി വരെ ബിജെപി ഹർത്താൽ ആചരിക്കും.

അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് അറിയിച്ചു