അർജന്റീന ആരാധകരെ ഹാപ്പിയാക്കി തളിപ്പറമ്പിലെ  ഹാപ്പിനസ് സ്ക്വയർ; ബിഗ്സ്ക്രീനിൽ ഉറക്കംവെടിഞ്ഞ് കളി കാണാനെത്തിയത് നൂറുകണക്കിനാളുകൾ 

ടി.കെ.ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ ഒരുക്കിയ ബിഗ്സ്ക്രീനിൽ ഉറക്കംവെടിഞ്ഞ് കളി കാണാനെത്തിയത് നൂറുകണക്കിനാളുകളാണ്.  ഇംഗ്ലണ്ടിനെ ടീം തോൽപ്പിക്കുന്നത് കാണാൻ കൂടുതലായെത്തിയത് അർജൻ്റീന ആരാധകർ തന്നെ. അതേസമയം അർജൻ്റീനയുടെ തോൽവി സ്വപ്‌പ്നം കണ്ടെത്തിയ മറ്റ് ടീമുകളുടെ ആരാധകരുടെ എണ്ണവും കുറവല്ല. 

 

തളിപ്പറമ്പ: ടി.കെ.ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ ഒരുക്കിയ ബിഗ്സ്ക്രീനിൽ ഉറക്കംവെടിഞ്ഞ് കളി കാണാനെത്തിയത് നൂറുകണക്കിനാളുകളാണ്.  ഇംഗ്ലണ്ടിനെ ടീം തോൽപ്പിക്കുന്നത് കാണാൻ കൂടുതലായെത്തിയത് അർജൻ്റീന ആരാധകർ തന്നെ. അതേസമയം അർജൻ്റീനയുടെ തോൽവി സ്വപ്‌പ്നം കണ്ടെത്തിയ മറ്റ് ടീമുകളുടെ ആരാധകരുടെ എണ്ണവും കുറവല്ല. 

അർജന്റീനയുടെ കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞതായിരുന്നു ഇന്നലത്തെ സെമി മത്സരവും. 85 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ പോയതോടെ ആരാധകരുടെ മുഖത്തെ ചിരിമാഞ്ഞ് സങ്കടം നിഴ ലിച്ചു. എന്നാൽ ആരാധകരെ ആഹ്ലാത്തിലാറടിക്കാൻ അവരുടെ മിശിഹാ തന്നെ അവതരിക്കേണ്ടി വന്നു. 

മെസിയുടെ മികച്ച നീക്കത്തി നൊടുവിൽ എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് തുളച്ചത് ഇംഗ്ലണ്ടിന്റെ വല മാത്രമായിരുന്നില്ല, അർജന്റീനയുടെ പരാജയം കൊതിച്ചവരുടെ മോഹങ്ങൾ കൂടിയായിരുന്നു. ഇഞ്ചുറി സമയത്ത് വീണ്ടും മെസിയുടെ നീക്കത്തി ലൂടെ ലൗട്ടാരോ മാർട്ടിനെസും വലകുലുക്കിയതോടെ അർജൻ്റീന ആരാധകർ ആഹ്ളാദ നൃത്തം ചവിട്ടി. അതുവരെ പരാജയഭീതിയിൽ ചിരിമാഞ്ഞ മുഖങ്ങളിൽ പ്രകാശം പരന്നു. ഫൈനൽ വിസിലിന് ശേഷം ഹാപ്പിനസ് സ്ക്വയ റിലും കപ്പാലത്തും ആരാധകരുടെ ആഹ്ലാദപ്രകട നങ്ങൾക്കും പുലർച്ചെ നാട് സാക്ഷിയായി.