കണ്ണൂർ എംബാർക്കേഷൻ വഴി പുറപ്പെട്ട ഹജ്ജ് തീർഥാടകാരുടെ മടക്ക യാത്ര പൂർത്തിയായി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി ഹജ്ജിനു പോയ തീർഥാടകാരുടെ മടക്ക യാത്ര പൂർത്തിയായി.ഇന്നലെ പുലർച്ചെ 4 മണിക്ക് ഫ്ലൈ അദീദിന്റെ അവസാന വിമാനത്തിൽ 323 തീർഥാടകരാണ് മടങ്ങിയെത്തിയത്.ഇതോടെ 13 വിമാനങ്ങളിലായി 4487 പേര് തിരിച്ചെത്തി.
മട്ടന്നൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി ഹജ്ജിനു പോയ തീർഥാടകാരുടെ മടക്ക യാത്ര പൂർത്തിയായി.ഇന്നലെ പുലർച്ചെ 4 മണിക്ക് ഫ്ലൈ അദീദിന്റെ അവസാന വിമാനത്തിൽ 323 തീർഥാടകരാണ് മടങ്ങിയെത്തിയത്.ഇതോടെ 13 വിമാനങ്ങളിലായി 4487 പേര് തിരിച്ചെത്തി.
തിരിച്ചെത്തിയവരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ :ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂരിൽ എമ്പാർക്കേഷനിൽ നിന്നും ഹജ്ജ് പുറപ്പെട്ടവരിൽ ആർ പേര് മരണമടയുകയും, 26 പേര് നേരത്തെ നാട്ടിലേക്കും, ജോലി സ്ഥലങ്ങളേക്കും മടങ്ങിപോവുകയും ചെയ്തിരുന്നു . ഇത്തവണ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹജ്ജിനു പുറപ്പെട്ടത് 4519 പേരാണ്.
10 ദിവസങ്ങളിലായി യ13 വിമാനങ്ങളിയാണ് ഹാജിമാരുടെ മടക്ക യാത്ര. ഓരോ വിമാനങ്ങൾ വരുമ്പോഴും നൂറു കണക്കിന് ആളുകൾ അവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു. തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ വിമാന താവളത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഹജ്ജ് കമ്മിറ്റിയുടെയും, കിയാലിന്റെയും നേതൃത്വത്തിൽ ഒരുക്കിയത് . സർക്കാർ സെൽ ഉദ്യോഗസ്ഥരെ കൂടാതെ വോളന്റീയർ മാരെടെയും സേവനവും, മടങ്ങി എത്തുന്ന ഓരോ ഹാജിമാർക്കും ചായയും, സ്‌നാക്‌സും ഏർപ്പെടുത്തിയിരുന്നു.വളരെ സന്തോഷത്തോടെയും, പ്രയാസ രഹിതവുമായിരുന്നു ഹജ്ജ് യാത്രയെന്നു ഹാജിമാർ പറഞ്ഞു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, ഒ. വി ജാഫർ, ഷംസുദ്ധീൻ അരിഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് പുത്തലത്ത്,സെൽ ഓഫീസർ പോലീസ് സുപ്രണ്ട് എസ് നജീബ്, നോഡൽ ഓഫീസർ ജുനൈബ്,കോർഡിനേറ്റർ മുഹമ്മദ് ഇസ്മായിൽ ടി വി, നിസാർ അതിരകം,സുബൈർ ഹാജി, താജുദ്ധീൻ മട്ടന്നൂർ, മുസ്തഫ ചൂരിയാട്ട്, യഹ്‌കൂബ് ഹാജി എളമ്പാറ,റസാഖ് മണക്കായി,ഫൈലുറഹ്മാൻ ഇർഫാനി, ഇ പി ശംസുദ്ധീൻ, ഡി. മുനീർ,കെ കെ കുഞ്ഞമ്മദ് മാസ്റ്റർ, ടി പി മുഹമ്മദ്,കാദർ മണക്കായി, പി ആർ ഉബൈദ്, ഹാരിസ് അബ്ദുൽ കാദർ ഹാജി, സംബന്ധിച്ചു.