തളിപ്പറമ്പിൽ കേശ ദാന ക്യാംപ് സംഘടിപ്പിച്ചു

ബ്ലഡ്‌ ഡോണേഴ്സ് യൂത്ത് കൂട്ടായ്മയും തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റും സംയുക്തമായി കേശ ദാന ക്യാംപ് സംഘടിപ്പിച്ചു. ലോക കാൻസർ ദിനത്തിൽ നടത്തിയ

 

തളിപ്പറമ്പ്: ബ്ലഡ്‌ ഡോണേഴ്സ് യൂത്ത് കൂട്ടായ്മയും തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റും സംയുക്തമായി കേശ ദാന ക്യാംപ് സംഘടിപ്പിച്ചു. ലോക കാൻസർ ദിനത്തിൽ നടത്തിയ ക്യാംപ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 

പ്രധാനാധ്യാപകൻ മഹ്‌റൂഫ് ആനിയത്ത് അധ്യക്ഷനായി. മുഖ്യാതിഥിയായി പങ്കെടുത്ത ബ്ലഡ്‌ ഡോണേഴ്സ് യൂത്ത് കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് കെ. സിനി ജോസഫ് പദ്ധതി വിശദീകരിച്ചു. ഗൈഡ് ക്യാപ്റ്റൻ എൻ. ജോഷിന, സ്റ്റാഫ്‌ സെക്രട്ടറി എ.പി.വി മുംതാസ്, എ.വി സുഹറ, ഗൈഡ് ക്യാപ്റ്റൻ കെ.  ഫായിസ സംസാരിച്ചു. മുപ്പത്തിയൊന്ന് വിദ്യാർഥികളും രണ്ട് രക്ഷിതാക്കളും കേശദാനം നിർവ്വഹിച്ചു.