ഗുരുദർശൻ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക് സമ്മാനിക്കും
കണ്ണൂർ: അദ്ധ്യാപക സംഘടനാ രംഗത്തെ കുലപതി എം ടി കുഞ്ഞിരാമൻ നമ്പ്യാരുടെ സ്മരണക്കായിടീച്ചേർസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പി ഹരിഗോവിന്ദൻ മാസ്റ്റർക്ക് സമ്മാനിക്കുമെന്ന് സൊസൈറ്റി പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അദ്ധ്യാപക ദിനമായ സപ്തം: 5 ന് രാവിലെ പത്ത് മണിക്ക് യോഗശാല റോഡിലെ എം ടി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച്പുരസ്കാരം നൽകും. പതിനായിരം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പരിപാടി അഡ്വ:ടി.ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽഎസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സൊസൈറ്റിയിലെ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും സ്വർണ്ണ പണയ വായ്പ പദ്ധതി ഉദ്ഘാടനവും സൊസൈറ്റിയുടെ മുൻ കാല സാരഥികളെ ആദരിക്കലും ഉണ്ടകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ടി എം രാധിക, ടി ശിവദാസൻ ,കെ പി ധനലക്ഷ്മി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.