തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം /
കണ്ണൂർ : തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ആറിന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 04972835183
തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം മാർച്ച് ആറിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 04972835183