സത്യം പറഞ്ഞതിന് ഗ്രൂപ്പുകാർ വേട്ടയാടുന്നു;തരൂർ കോൺഗ്രസിലെ ക്വാളിറ്റിയുള്ള നേതാവെന്ന് പുകഴ്ത്തി- ഇ പി ജയരാജൻ

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 

കണ്ണൂർ : കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ശശി തരൂർ ചിന്തിക്കുന്ന മനുഷ്യനായതിനാലാണ് കേരളത്തിൽ നടക്കുന്ന വ്യവസായ മുന്നേറ്റത്തെ പുകഴ്ത്തിയത് യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ കോൺഗ്രസിലെ ചില എതിർ ഗ്രൂപ്പുകാർ വളഞ്ഞിട്ട് അക്രമിക്കുകയാണ്. കോൺഗ്രസിലെ ക്വാളിറ്റിയുള്ള നേതാവാണ് തരൂർ. അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുന്നതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.