ഹരിതചട്ട ലംഘനം.ജി എസ് ടി ഓഫീസിന് കണ്ണൂർ കോർപറേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി

കണ്ണൂർ ബിഎസ്എൻഎൽ ഭവനിലെ ചരക്ക് സേവന നികുതി (ഓഡിറ്റ് ) ഓഫീസിന് കണ്ണൂർ കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി ഓണാഘോഷത്തോട് അനുബന്ധിച്ച്

 


കണ്ണൂർ : കണ്ണൂർ ബിഎസ്എൻഎൽ ഭവനിലെ ചരക്ക് സേവന നികുതി (ഓഡിറ്റ് ) ഓഫീസിന് കണ്ണൂർ കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന സദ്യയിൽ ഹരിത ചട്ടത്തിന് വിരുദ്ധമായി ഡിസ്പോസിബിൾ ഗ്ലാസുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് തുടർന്നാണ് ഹരിതചട്ടം ലംഘിച്ചതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. 

വിൽപനാനുമതിയുള്ള ബയോ ഉൽപന്നങ്ങൾ പോലും ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ആയതുകൊണ്ട് സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്നതിന് ഹരിതചട്ടപ്രകാരം വിലക്ക് കൽപ്പിച്ചിട്ടുള്ളതാണ്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം വിശദീകരണം നൽകാത്ത പക്ഷം മുൻസിപ്പൽ ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും ജോയിൻ്റ് കമ്മീഷണർ, (ഓഡിറ്റ് ) ചരക്കുസേവന നികുതി ഓഫീസിന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.