വർധിപ്പിച്ച പത്രപ്രവർത്തക പെൻഷൻ അനുവദിക്കണം:
സീനിയർ ജേണലിസ്റ്റ് യൂണിയൻ
സീനിയർ ജേണലിസ്റ്റ് യൂണിയൻ
വർധിപ്പിച്ച പത്രപ്രവർത്തക പെൻഷൻ ഇനിയും വൈകാതെ നടപ്പിലാക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂണിയൻ ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പിണറായി ഗവൺമെന്റ് കാലത്ത് അവസാന ബജറ്റിലാണ്
കണ്ണൂർ: വർധിപ്പിച്ച പത്രപ്രവർത്തക പെൻഷൻ ഇനിയും വൈകാതെ നടപ്പിലാക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂണിയൻ ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പിണറായി ഗവൺമെന്റ് കാലത്ത് അവസാന ബജറ്റിലാണ് പെൻഷൻ തുക 1500 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. അത് ഇനിയും നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മിനിമം പെൻഷൻ 16000 രൂപയായി വർധിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി പി വിജയൻ അധ്യക്ഷനായി. സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കണ്ണൂർ പ്രസ്സ് ക്ലമ്പ് പ്രസിഡന്റ് സി സുനിൽകുമാർ, നിയുക്ത സെക്രട്ടറി എം സന്തോഷ്, യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി സുരേന്ദ്രൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ പി വി നാരായണൻ, മനോഹരൻ മോറായി, മുഹമ്മദ് മുണ്ടേരി, ഇ എം രഞ്ജിത്ത് ബാബു എന്നിവർ സംസാരിച്ചു. സെ ക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി കെ സി രാജഗോപാലൻ നന്ദിയും പറഞ്ഞു.
ജില്ലാ പ്രസിഡൻ്റായി മുഹമ്മദ് മുണ്ടേരിയെയും ജില്ലാ സെക്രട്ടറിയായി മനോഹരൻ മോറായിയെയും തെരഞ്ഞെടുത്തു. കെ സി രാജഗോപാലൻ (വൈസ് പ്രസി), രാജൻ ചെറുക്കാട്ട് (ജോ.സെക്രട്ടറി), ഹനീഫ കുറിക്ക ളകത്ത് (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.