ഗ്രാൻ്റ് മൗലീദും ജില്ലാ തല ദഫ് മത്സരവും 30 മുതൽ താഴെ ചൊവ്വയിൽ തുടങ്ങും
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് താഴെ ചൊവ്വ ഗ്രാൻ്റ് മൗലിദും ജില്ലാ തല ദഫ് മത്സരവും സെപ്തംബർ 30 മുതൽ ഒക്ടോബർ രണ്ടു വരെ താഴെ ചൊവ്വയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Sep 29, 2024, 10:20 IST
കണ്ണൂർ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് താഴെ ചൊവ്വ ഗ്രാൻ്റ് മൗലിദും ജില്ലാ തല ദഫ് മത്സരവും സെപ്തംബർ 30 മുതൽ ഒക്ടോബർ രണ്ടു വരെ താഴെ ചൊവ്വയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച്ച രാത്രി ഏഴിന് ബുർദ മജ്ലിസും പ്രഭാഷണവും പാണക്കാട് നൗഫൽ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും.
ഒക്ടോബർ ഒന്നിന് ചാലാട് ഖത്തീബ് റാഷിദ് അസ്അദി ഉദ്ഘാടനം ചെയ്യും മൗലിദ് സദസിനും പ്രഭാഷണത്തിനും യഹ് യ ബാഖവി പുഴക്കര നേതൃത്വം നൽകും സമാപന ദിവസമായ രണ്ടിന് ജില്ലയിലെ മികച്ച ദഫ് ടീമുകൾ മാറ്റുരക്കുന്ന ജില്ലാ തല ദഫ് മത്സരവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. വിഷഫീസ്, പി.പി.എം. സമീർ, പി.കെ മുബഷീർ, എസ്. എച്ച് ഷാക്കിർ, പി.എം ഷുക്കൂർ എന്നിവർ പങ്കെടുത്തു.