മട്ടന്നൂരിൽ ഗ്രാൻഡ് നാച്ചുറ കൺവെൻഷൻ സെൻ്റർ 19 ന് നടി ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്യും
മട്ടന്നൂരിൽ 40 വർഷത്തോളം ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആശ്രയ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്റെ പുതിയൊരു സംരംഭമായ ഗ്രാൻഡ് നാച്ചുറ കൺവെൻഷൻ സെന്റർ 19 ന് വൈകിട്ട് 5.30 ന് പ്രശസ്ത നടിയും അമ്മപ്രസിഡന്റുമായ ശ്വേതാ മേനോനാണ് ഉദ്ഘാടനം
കണ്ണൂർ: മട്ടന്നൂരിൽ 40 വർഷത്തോളം ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആശ്രയ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്റെ പുതിയൊരു സംരംഭമായ ഗ്രാൻഡ് നാച്ചുറ കൺവെൻഷൻ സെന്റർ 19 ന് വൈകിട്ട് 5.30 ന് പ്രശസ്ത നടിയും അമ്മപ്രസിഡന്റുമായ ശ്വേതാ മേനോനാണ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് പാർട്ണർമാരായ ഡോക്ടർ സുധീർ, ഡോക്ടർ സുചിത്ര സുധീർ എന്നിവർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ എംപി, കെ സുധാകരൻ എംഎൽഎ മാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. അയ്യായിരം പേർക്ക് ഉൾകൊള്ളുന്ന വിപുലമായ വേദി, വിവാഹങ്ങൾ, റിസപ്ഷനുകൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് ഏറെ അനുയോജ്യമാണ്. ഹിൽവ്യൂ സെൻ്റർ, ട്രേഡ് സെൻ്റർ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയാണ് ഗ്രാൻഡ് നാച്വറ നിർമ്മിച്ചിരിക്കുന്നത് ഭാരവാഹികൾ അറിയിച്ചു വാർത്താ സമ്മേളനത്തിൽ കെ വി പ്രസാദ്,നാണു മാസ്റ്റർ എന്നിവരും പങ്കെടുത്തു.