കേന്ദ്ര സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു : അഹ്മദ് സാജു
 

 

കണ്ണൂര്‍ : രാജ്യത്തെ അഭിമാന സ്തംബങ്ങളായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്നതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹ്മദ് സാജു പ്രസ്ഥാവിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗത്മകമായ ഇടപെടലുകളും സമരങ്ങളും അടിച്ചമര്‍ത്തി വിദ്യാര്‍ത്ഥി വിമര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നിയമങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ട് ആദ്യം സമര രംഗത്തിറങ്ങുന്നത് ഇത്തരം സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ്.

ചഞഇ വിരുദ്ധ സമര കാലത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ കള്ള കേസുകള്‍ ചുമത്തി ഇപ്പോഴും വിടാതെ പിന്തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പ്രവണതക്കെതിരെ ജനകീയ പ്രതിരോധം ഇല്ലാത്ത പക്ഷം രാജ്യം ഏകാധിപത്യത്തിലേക്കും അവകാശങ്ങള്‍ ഓരോന്നായി ഹനി ഹക്കപ്പെടുന്ന സാഹചര്യത്തിലേക്കും നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു  ദേശീയ തലത്തില്‍ നിരവധി കേന്ദ്ര സര്‍വകലാശാലകളില്‍ എം എസ് എഫ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സക്‌സസ്‌കോണ്‍ '24 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കണ്ണൂര്‍ ജില്ലയില്‍ കോളേജ് യൂണിയന്‍, സ്‌കൂള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയവരെയും, മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്ത് കമ്മിറ്റികള്‍ക്കുമുള്ള അനുമോദന പരിപാടിയില്‍ ജില്ലയിലെ ക്യാമ്പസുകളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാസിര്‍ ഒകെ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ ടി സഹദുല്ല,ട്രഷറര്‍ കാട്ടൂര്‍ മഹമൂദ്,ജില്ലാ ഭാരവാഹികളായ അഡ്വക്കേറ്റ്. കെ എ ലത്തീഫ്, അന്‍സാരി തില്ലങ്കേരി, എം പി മുഹമ്മദലി,എം എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി റുമൈസ റഫീഖ്,സ്റ്റേറ്റ് വിംഗ് കണ്‍വീനര്‍ ഇജാസ് ആറളം,ജില്ലാ ഭാരവാഹികളായ ഷഫീര്‍ ചെങ്ങായി, തസ്ലീം അടിപ്പാലം,പ്രവര്‍ത്തക സമിതി അംഗങ്ങളായ സക്കീര്‍ തായിറ്റെരി, റംഷാദ് റബ്ബാനി, അസ്ഹര്‍ പാപിനിശേരി, സല്‍മാന്‍ പുഴാതി,സുഹൈല്‍ പുറത്തീല്‍, ഷാനിബ് കാനചേരി, ആദില്‍ എടയന്നൂര്‍, ശഫാഫ് ഉളിയില്‍, ശമല്‍ വമ്പന്‍, എം കെ പി മുഹമ്മദ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.