ഗവ: കോൺട്രാക്ടേഴ്സ് അസോ. ജില്ലാ സമ്മേളനം പുതിയ തെരുവിൽ ചേരും
ഗവ. കോൺട്രാക്ടേഴ്സ് അസോ. ജില്ല സമ്മേളനം നവംബർ 20 ന് പുതിയതെരു മാഗ്‌നെറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Nov 18, 2024, 22:15 IST
കണ്ണൂർ: ഗവ. കോൺട്രാക്ടേഴ്സ് അസോ. ജില്ല സമ്മേളനം നവംബർ 20 ന് പുതിയതെരു മാഗ്‌നെറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
എസ്‌എസ്‌എൽസി, പ്ലസ്‌ടു മറ്റ് ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ് വിതരണവും കലാകായിക മേളയിലെ വിദ്യാർഥികൾക്ക് അനുമോദനവും നടക്കും. വാർത്താസമ്മേളനത്തിൽ ജിസിഎ ജില്ല പ്രസിഡന്റ് വി രജിത്ത്, എം കെ ഷാജി, പി മോഹനൻ, എസ് മനോജ്‌കുമാർ, കെ രമേഷ്‌ബാബു എന്നിവർ പങ്കെടുത്തു.