സർക്കാർ ഓഫീസുകൾ ജനസൗഹൃദമാകണം; സ്പീക്കർ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ജനസൗഹൃദമാകണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
കണ്ണൂർ : സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ജനസൗഹൃദമാകണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കതിരൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങളിലും പരാതികളിലും സ്വീകരിക്കുന്ന നടപടികളുടെ സുതാര്യത ഉറപ്പുവരുവരുത്തണമെന്നും സ്പീക്കർ പറഞ്ഞു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുജയ അധ്യക്ഷയായി
പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാർ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി പവിത്രൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സുധീഷ്, ജില്ലാ പഞ്ചായത്തംഗം എ.കെ ശോഭ, ഗ്രാമപഞ്ചായത്ത് അംഗം പി.വി വിനീത, രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആർ മധു, രാഷ്ട്രീയ പ്രതിനിധികളായ പി അജിത്, കെ ദിപിൻ, അഡ്വ. പി.വി സനൽകുമാർ, ബഷീർ ചെറിയാണ്ടി, വി സത്യലാൽ, കെ.എം മോഹനവിലാസൻ, രാംദാസ് കരിമ്പിൽ, വെള്ളോറ നാരായണൻ, ഓൾകേരള ഡോക്യുമെന്റ് റൈറ്റേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി രമേഷ്, ജില്ലാ രജിസ്ട്രാർ എ.ബി സത്യൻ എന്നിവർ പങ്കെടുത്തു.