വീഡിയോഗ്രാഫർമാർക്ക് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് അനുവദിക്കണം:കേരള ഫോട്ടോ- വീഡിയോഗ്രാഫേഴ്സ് ഫെഡറേഷൻ
വീഡിയോഗ്രാഫർമാർക്ക് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് അനുവദിക്കണമെന്നും, ഫോട്ടോ വീഡിയോ തൊഴിൽ മേഖലയിലെ കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും കേരള ഫോട്ടോ- വീഡിയോഗ്രാഫേഴ്സ് ഫെഡറേഷൻ(എ ഐ ടി യു സി) കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
Aug 11, 2025, 09:45 IST
കണ്ണൂര്‍: വീഡിയോഗ്രാഫർമാർക്ക് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് അനുവദിക്കണമെന്നും, ഫോട്ടോ വീഡിയോ തൊഴിൽ മേഖലയിലെ കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും കേരള ഫോട്ടോ- വീഡിയോഗ്രാഫേഴ്സ് ഫെഡറേഷൻ(എ ഐ ടി യു സി) കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജവഹർ ലൈബ്രറി ഹാളിൽ വെച്ച് പ്രസിഡന്റ് വി കെ സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ലിവിങ്ങ്സ്റ്റൺ നഥാൻ സ്വാഗതം പറഞ്ഞു. എഐടിയു സി ജില്ലാ സെക്രട്ടറി കെ ടി ജോസ്, മണ്ഡലം സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി കെ സുരേഷ് ബാബു(പ്രസിഡന്റ്),സജി ഇ ജി, നിറം രാജേഷ് (വൈസ് പ്രസിഡന്റുമാർ), സൻജീവ് കെ വി(സെക്രട്ടറി), ഷൈജു പി വി, പുരുഷോത്തമൻ വി വി(ജോ.സെക്രട്ടറിമാർ), ലിവിങ്ങ്സ്റ്റൺ നഥാൻ(ട്രഷറർ).