ഗോൾഡൻ സെന്റ് ജോർജ് അവാർഡ് 'മട്ടന്നൂർ സ്വദേശി നിർമ്മിച്ച ' മോഹം 'മലയാളം സിനിമക്ക് 

മോസ്‌കോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ' മോഹം '  മലയാള സിനിമക്ക്  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് അവാർഡും മികച്ച നടിക്കുള്ള സിൽവർ സെന്റ് ജോർജ് അവാർഡും കരസ്ഥമാക്കിയതായി നിർമ്മാതാവ്  മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി റസാഖ് അഹമ്മദ്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: മോസ്‌കോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ' മോഹം '  മലയാള സിനിമക്ക്  മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോർജ് അവാർഡും മികച്ച നടിക്കുള്ള സിൽവർ സെന്റ് ജോർജ് അവാർഡും കരസ്ഥമാക്കിയതായി നിർമ്മാതാവ്  മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി റസാഖ് അഹമ്മദ്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2026 മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻസിനിമയാണ് മോഹം.ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഈ അംഗീകാരം ലഭിക്കുന്നത്. 

വിഷൻ ആർ ക്രീയേഷനാണ് സിനിമ നിർമ്മിച്ചത്.ടോക്‌സിക് പ്രണയത്തിലെ പ്രശ്‌നങ്ങളാണ് പ്രമേയം.2025 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ  മികച്ച ചിത്രത്തിനുള്ള അവാർഡും 2026 ഫിബ്രവരിയിൽ ബാംഗ്‌ളൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ഇന്ത്യൻ സിനിമക്കുള്ള അവാർഡും 'മോഹം' കരസ്ഥമാക്കിയിട്ടുണ്ട്.സിനിമ തിയറ്റർ റിലീസിന് ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.