സുവർണ്ണ ഫുട്ബോൾ: മെഴ്‌സി ഹോളിഡേയ്‌സ് മയ്യിലിന് കിരീടം

ഇരുപതാമത് സുവർണ്ണ ഫുട്ബോൾ ടൂർണമെന്റിൽ മെഴ്‌സി ഹോളിഡേയ്‌സ് മയ്യിൽ ചാമ്പ്യന്മാരായി.

 

​ചാല: ഇരുപതാമത് സുവർണ്ണ ഫുട്ബോൾ ടൂർണമെന്റിൽ മെഴ്‌സി ഹോളിഡേയ്‌സ് മയ്യിൽ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പൂങ്കവ് ബ്രദേഴ്‌സ് കടമ്പൂരുമായി  രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് നടന്ന ടൈബ്രേക്കറിലും സഡൻഡെത്തിലും വിജയികളെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് മയ്യിലിനെ വിജയികളായി പ്രഖ്യാപിച്ചത്.

​വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം എൻ. അജിത്ത് കുമാർ ടി.വി. രാജേഷ് സ്മാരക എവർറോളിങ് സ്വർണ്ണക്കപ്പും ഒരു ലക്ഷം രൂപയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ പൂങ്കാവ് ബ്രദേഴ്സ് കടമ്പൂരിന് കെ. വിജയൻ സ്മാരക എവർറോളിങ് സ്വർണ്ണക്കപ്പും 50,000 രൂപയുമാണ് ലഭിച്ചത്.​കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.വി. പ്രമോദ്, ആസ്റ്റർ മിംസ് എ.ജി.എം. നസീർ അഹമ്മദ്, ടൂർണമെന്റ് കൺവീനർ രമേശൻ കൊറ്റംകുന്ന് എന്നിവർ സംസാരിച്ചു.