കൈതപ്രത്ത് വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഒന്നര പവൻ്റെ രണ്ട് സ്വർണ്ണ വളകളും നവരത്ന മോതിരവും മോഷണം പോയെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. കൈതപ്രത്തെ തെക്കേ കാനപ്പുറം ഇല്ലത്തെ കെ.എ. ദേവകിയുടെ
Dec 19, 2025, 08:50 IST
പരിയാരം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഒന്നര പവൻ്റെ രണ്ട് സ്വർണ്ണ വളകളും നവരത്ന മോതിരവും മോഷണം പോയെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. കൈതപ്രത്തെ തെക്കേ കാനപ്പുറം ഇല്ലത്തെ കെ.എ. ദേവകിയുടെ (68) പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നവംബർ 30 ന് രാത്രി 8.30 മണിക്കും ഡിസംബർ ഒന്നിന് രാവിലെ 11.30 മണിക്കുമിടയിലാണ് സംഭവം.
കൈതപ്രത്തെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. 3,50,000രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മകൻ്റെ കുട്ടിയുടെ ചോറൂണു മായി ബന്ധപ്പെട്ട് വന്ന മകൻ്റെ ഭാര്യയുടെ ബന്ധുവായ കർണ്ണാടക ദേവനഗരയിലെ ലതയെ സംശയിക്കുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയോധികയുടെ പരാതിയിൽ കേസെടുത്ത പരിയാരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.