പഴയങ്ങാടിയിൽ വീട് കുത്തി തുറന്ന് എട്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു

 


പഴയങ്ങാടി: വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപത്തെ ശ്രീദേവി നിലയത്തില്‍ ജി.രാജീവന്റെ(57)വീട്ടിലാണ് കവര്‍ച്ച നടന്നത്.അഞ്ച് പവനും ഒരു സ്വര്‍ണമാലയുമാണ് കവര്‍ന്നത്.

ജൂണ്‍-20 ന് രാത്രി എട്ടിനും ജൂലൈ-16 ന് വൈകുന്നേരം ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പരാതി.വീടിന്റെ മുകള്‍നിലയിലുള്ള ഇരുമ്പ് അലമാര തുറന്നാണ് കവര്‍ച്ച നടത്തിയത്.എട്ട് പവന്‍ ആഭരണങ്ങളാണ് മോഷണം പോയത്.