കണ്ണൂരിൽ ഉത്സവത്തിന് പോയ വയോധികയുടെ സ്വർണ മാല കവർന്നു

ഉത്സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.

 

പരിയാരം: ഉത്സവത്തിന് പോയ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചതായി പരാതി.അടുത്തില മൃഗാശുപത്രിക്ക് മീപത്തെ പുതിയവീട്ടില്‍ പി.വി.ലക്ഷ്മിക്കുട്ടിയുടെ(72)മാലയാണ് മോഷണംപോയത്.ഞായറാഴ്ച്ച രാവിലെ ഒന്‍പതിനും ഉച്ചക്ക് ഒന്നിനുമിടയിലായിരുന്നു സംഭവം.

ലക്ഷ്മിക്കുട്ടി രാമപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോള്‍ തിരക്കിനിടയില്‍ ആരോ മാല മോഷ്ടിച്ചതായാണ് സംശയിക്കുന്നത്.
2,70,000 രൂപ നഷ്ടം കണക്കാക്കുന്നു.പരിയാരം പോലീസില്‍ പരാതി നല്‍കി.കേസെടുത്ത പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.