ദേശീയതലത്തിൽ സുവർണ്ണ നേട്ടം ; അഞ്ജിത ബൈജുവിനും പരിശീലകൻ സനോജിനും മമ്മാക്കുന്നിന്റെ സ്നേഹാദരം

അസമിൽ നടന്ന 31-ാമത് ദേശീയ താംഗ്-താ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ അഞ്ജിത ബൈജുവിനും, പരിശീലകൻ സി. സനോജിനും ജന്മനാടായ മമ്മാക്കുന്നിൽ

 

 മമ്മാക്കുന്ന് : അസമിൽ നടന്ന 31-ാമത് ദേശീയ താംഗ്-താ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ അഞ്ജിത ബൈജുവിനും, പരിശീലകൻ സി. സനോജിനും ജന്മനാടായ മമ്മാക്കുന്നിൽ ഹൃദ്യമായ വരവേൽപ്പ്. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ബാന്റ് മേളത്തോടെ ഉത്സവപ്രതീതിയിലാണ് ജേതാക്കളെ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. 

മമ്മാക്കുന്ന് ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിൽ രാജ്യസഭാ എം.പി അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനവും  ഉപഹാര സമർപ്പണവും നിർവഹിച്ചു.
​ മണിപ്പൂരിന്റെ ആയോധന കലയായ താംഗ്-തയിൽ ദേശീയ തലത്തിൽ മുദ്രപതിപ്പിക്കാൻ അഞ്ജിതയ്ക്ക് സാധിച്ചത് കായിക കേരളത്തിന് വലിയൊരു മുതൽക്കൂട്ടാണെന്ന് എം.പി അഭിപ്രായപ്പെട്ടു. 

ഗ്രാമപ്രദേശത്തെ പ്രതിഭകൾക്ക് കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും ലോകവേദികളിൽ വരെ തിളങ്ങാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് അഞ്ജിതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അതുൽ  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്‌ന, സി. പ്രകാശൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനുശ്രീ,  കെ.വി ജയരാജൻ, എൻ.പി ചന്ദ്രദാസൻ, പ്രദീപ്‌ കുമാർ, പി.കെ.ഷൈജ,പി. പവിത്രൻ,പി.കെ ജീവരാജൻ,ടി.വി.പ്രകാശൻ , എം.കെ മുരളി, ഡി.കെ മനോജ്‌, കെ.വി. അനിൽ കുമാർ , മുഹമ്മദ്‌ അഷറഫ് ധാരിനി, പി.കെ.അനിൽ എന്നിവർ സംസാരിച്ചു.