കണ്ണൂരിൽ ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് 18മുതൽ നടക്കും

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആടുകളിലുണ്ടാരുന്ന ആട് വസന്ത രോഗത്തിനെതിരെയുള്ള കുത്തിവെപ്പ്പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം 18ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.

 

കണ്ണൂർ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആടുകളിലുണ്ടാരുന്ന ആട് വസന്ത രോഗത്തിനെതിരെയുള്ള കുത്തിവെപ്പ്പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം 18ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.

 പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് 18 കാലത്ത് 11-30 ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മേയർ മുസ്ലീഹ് മഠത്തിൽ നിർവഹിക്കുന്നത്. നവംബർ 5 വരെ15 പ്രവൃത്തി ദിവസങ്ങളിലായി നടക്കുമെന്ന് ഡപ്യൂട്ടി ഡയരക്ടർ ഡോ: എം വിനോദ് കുമാർ പറഞ്ഞു. 4 മാസത്തിന് മുകളിൽ പ്രായമുള്ള 65 200 ആടുകൾക്കാണ് പ്രതിരോധ കുത്തി മെപ്പ് നൽകുന്നത്. 

വാർത്താ സമ്മേളനത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ പത്മരാജ് , ജില്ലാ കോഡിനേറ്റർ ഡോ.കെഎസ് ചിത്ര, പബ്ലിക് റിലേഷൻ സ് ഓഫീസർ ഡോ: കിരൺ വിശ്വനാഥ് എന്നിവരും പങ്കെടുത്തു.