ഗിഫ്റ്റ്ബോക്സ് ഉദ്ഘാടനം ജൂൺ ഏഴിന് കമ്പിൽ ടൗണിൽ
കമ്പിൽ ടൗണിലെ ജ്വല്ലറി സ്ഥാപനമായ ജി സൺസ് ഗോൾഡിന്റെ ട്യൂബ് ചാനലായ "ബൈജു ജിസൺസി "ന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചഗിഫ്റ്റ് ബോക്സ് ജൂൺ ഏഴിന് ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രൊപ്രൈറ്റർ എം പി ബൈജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Jun 5, 2026, 11:05 IST
കണ്ണൂർ: കമ്പിൽ ടൗണിലെ ജ്വല്ലറി സ്ഥാപനമായ ജി സൺസ് ഗോൾഡിന്റെ ട്യൂബ് ചാനലായ "ബൈജു ജിസൺസി "ന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചഗിഫ്റ്റ് ബോക്സ് ജൂൺ ഏഴിന് ടി കെ ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് പ്രൊപ്രൈറ്റർ എം പി ബൈജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബോക്സിൽ എല്ലാ മാസവും സാധനങ്ങൾ നിക്ഷേപിക്കും.
പാവപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും ബോക്സിൽ നിന്നും സാധനങ്ങൾ എടുക്കാവുന്നതാണ്. ആർക്ക് വേണമെങ്കിലും ഗിഫ്റ്റ് ബോക്സിൽ പെട്ടെന്ന് കേടാവാത്ത സാധനങ്ങൾ നിക്ഷേപിക്കാവുന്നതാണ്.ദാനശീലം വർദ്ദിപ്പിക്കാനും പാവങ്ങളുടെ പട്ടിണി മാറ്റാനുമുദ്ദേശിച്ചാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന്ബൈജു പറഞ്ഞു. കെ ബിജേഷ്, കെ ശ്രുതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.