അപൂർവ്വ ജനിതകരോഗമായ എസ് എം എ ബാധിച്ച കുഞ്ഞിന് കൈത്താങ്ങ് ; പിറന്നാൾ ആഘോഷത്തിനായി മാറ്റിവെച്ച തുക നൽകി മാതൃകയായി ദേവനന്ദു
അപൂർവ്വ ജനിതകരോഗമായ എസ് എം എ ബാധിച്ച കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മറ്റിയ്ക്ക്, തന്റെ പിറന്നാൾ ആഘോഷത്തിന് ചെലവാക്കാൻ മാറ്റിവെച്ച തുക നൽകിക്കൊണ്ട് മാതൃകയായി തളിപ്പറമ്പിലെ വിദ്യാർത്ഥി.
തളിപ്പറമ്പ : അപൂർവ്വ ജനിതകരോഗമായ എസ് എം എ ബാധിച്ച കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മറ്റിയ്ക്ക്, തന്റെ പിറന്നാൾ ആഘോഷത്തിന് ചെലവാക്കാൻ മാറ്റിവെച്ച തുക നൽകിക്കൊണ്ട് മാതൃകയായി തളിപ്പറമ്പിലെ വിദ്യാർത്ഥി. മുകുന്ദൻ- റീജ മുകുന്ദൻ ദമ്പതികളുടെ മകൻ ദേവനന്ദുവാണ് തന്റെ പിറന്നാൾ ദിനത്തിൽ മൈഗ്രൂപ്പിന്റെ ഒരു ചടങ്ങിൽ വെച്ച് കമ്മറ്റിയ്ക്ക് തുക കൈമാറിയത്.
നടൻ സന്തോഷ് കീഴാറ്റൂർ, പി സി വിജയരാജൻ, വി പി മഹേശ്വരൻ മാസ്റ്റർ, ഡോ പി കെ രഞ്ജീവ്, അഡ്വ എം കെ വേണുഗോപാൽ, റീജ മുകുന്ദൻ, അജിത് കൂവോട്, ഷാജി മാത്യു അലക്സാണ്ടർ, ജാഫർ സൈദാരകത്ത്, കെ പി നാരായണൻ കുട്ടി, ജബ്ബാർ മൊബൈൽ സിറ്റി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചികിത്സാ സഹായ കമ്മറ്റി അംഗം സുരേന്ദ്രൻ മാണിക്കോ ത്തും കുട്ടിയുടെ പിതാവ് അഭിലാഷ് അടുക്കാടനും ചേർന്നാണ് തുക കൈപ്പറ്റിയത്. 18 കോടി രൂപ ചിലവ് വരുന്ന ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം അവർ അഭ്യർത്ഥിച്ചു. മൂന്നുമാസം കൊണ്ട് ആകെ 90 ലക്ഷം മാത്രമാണ് ഇതുവരെ അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇനിയും17 കോടിയിലധികം രൂപ ലഭിച്ചാലെ ചികിത്സ നടക്കൂ എന്ന് സുരേന്ദ്രൻ മാണിക്കോത്ത് പറഞ്ഞു.