തളിപ്പറമ്പ നഗരസഭയിൽ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും ജൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവു൦ നടന്നു

തളിപ്പറമ്പ് നഗരസഭ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.

 

തളിപ്പറമ്പ് നഗരസഭ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ റജില പി അദ്ധ്യക്ഷത വഹിച്ചു. 

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വികസനകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ, ആരോഗ്യകാര്യ സ്റ്റാൻ്റി൦ഗ്
കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ കദീജ കെ പി, വാർഡ് കൗൺസിലർമാർ, ICDS സൂപ്പർവൈസർ, അക്കാദമിക് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഉമൈറ എ൦ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് നന്ദിയു൦ പറഞ്ഞു.