ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ( കെ ജി ഒ എ) നാല്പതാമത് ജില്ലാ സമ്മേളനം കണ്ണൂർ ജില്ലാപോലീസ് സഹകരണ സംഘം ഹാളിൽ ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു.
 

 കണ്ണൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ( കെ ജി ഒ എ) നാല്പതാമത് ജില്ലാ സമ്മേളനം കണ്ണൂർ ജില്ലാപോലീസ് സഹകരണ സംഘം ഹാളിൽ ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ പി ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി മുഹമ്മദ് അനീസ് വി വി സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി, സംഘടനയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികളായ ഡോ: ആർ രാജേഷ്, ബീനപുവ്വത്തിൽ, പി ഐ സുബൈർ കുട്ടി, എസ് ബിനോജ് , സി വി ബെന്നി, സി ഉണ്ണി
കൃഷ്ണൻ, ഡോ: ജി പി പത്മകുമാർ , പി രാമചന്ദ്രൻ ,പി വി ബിന്ദുമോൾ, കുര്യർ മാത്യു തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻഉൽഘാടനം ചെയ്തു. ഉച്ചതിരിഞ്ഞ് നടക്കുന്ന സംഘടനാ ചർച്ച സംസ്ഥാന ജനറൽ സിക്രട്ടറി ബി ഗോപകുമാറും യാത്രയയപ്പ് - സുഹൃത്ത് സമ്മേളനം കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിരയും ഉൽഘാടനം ചെയ്യും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുണ്ടാകും.ങ ജീവനക്കാർക്ക് അർഹതപ്പെട്ട അഞ്ചു ഗഡു ഡി എ അനുവദിക്കുക, അനുവദിച്ച ക്ഷാമബത്തയുടെ 188 മാസത്തെ കുടിശ്ശിക അനുവദിക്കു , മെഡി സെപ്പിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തി ജീവനക്കാർക്ക് ഉപകാരപ്രദമാക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ അർഹതപ്പെട്ട കുടിശ്ശിക തിരിച്ച് പിടിക്കാനുള്ള ഉത്തരവ്റദ്ദ് ചെയ്യുക , പൊതു വിദ്യഭ്യാസ മേഖലയെ സുരക്ഷിക്കുക, തുടങ്ങിയകാര്യങ്ങൾസമ്മേളനംആവശ്യപ്പെട്ടു.