തലശേരി വടക്കുമ്പാട്ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടിൻ്റെ പിന്നിലെവിറകുപുര കത്തി നശിച്ചു

തലശേരി നഗരത്തിനടുത്തെ വടക്കുമ്പാട് ഗ്യാസ് സിലിൻഡർ തീ പിടിച്ച് പൊട്ടിത്തെറിച്ച് വീടിനോട് ചേർന്നുള്ള വിറക് പുര കത്തി നശിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.

 

തലശേരി : തലശേരി നഗരത്തിനടുത്തെ വടക്കുമ്പാട് ഗ്യാസ് സിലിൻഡർ തീ പിടിച്ച് പൊട്ടിത്തെറിച്ച് വീടിനോട് ചേർന്നുള്ള വിറക് പുര കത്തി നശിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. തലശേരി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപമുള്ള ഐ.പി ദാമോദരൻ്റെ വീടിനോട് ചേർന്നുള്ള പിൻ ഭാഗത്ത് സ്ഥിതി ചെയ്യുന്നവിറക് പുരയാണ് കത്തി നശിച്ചത്. 

വിറക് പുരയിൽ സൂക്ഷിച്ച ഗ്യാസ് സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. തലശേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി. വീട്ടുകാർ ഇവിടെയുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ചെങ്കൽ കൊണ്ടു പണിത വിറകുപുര ഉഗ്ര സ്ഫോടനത്തിൽ പൂർണമായി തകർന്നിട്ടുണ്ട്.