തളിപ്പറമ്പിൽ മാലിന്യ മുക്ത നവകേരളം : ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ കാംപയിൻ്റെ ഭാഗമായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് തളിപ്പറമ്പ് നാഷണൽ കോളജിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

 

തളിപ്പറമ്പ്: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ കാംപയിൻ്റെ ഭാഗമായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് തളിപ്പറമ്പ് നാഷണൽ കോളജിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.മാലിന്യ മുക്തനവകേരളത്തിനായി കൈകോർക്കാം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.


നാഷണൽ കോളജ് എം.ഡി പി.കെ ബിജോയ്, വൈസ് പ്രിൻസിപ്പാൾ എൻ.വി പ്രസാദ്, ഹിസ്റ്ററി വിഭാഗം മേധാവി ഷീബ പുത്തലത്ത്, ഷിജിത്ത് കാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാർഥികളായ ചന്ദന, അനഘ, ഹൃദ്യ, ഗോപിക, സിൽന, വൈഷ്ണ, ശിവദ, ആദിത്യ, ആര്യ തുടങ്ങിയവർ പങ്കെടുത്തു.