കണ്ണൂരിൽ ഭക്തിസാന്ദ്രമായി ഗണേശോത്സവ വിഗ്രഹ നിമഞ്ജന ഘോഷയാത്ര 

വിനായക ചതുർത്ഥിയോടനുബന്ധിച്ച്കണ്ണൂർ ഗണേശ സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യ ത്തിൽ ഇന്നലെ നടന്ന വിഗ്രഹ നിമഞ്ജന ഘോ ഷയാത്ര കണ്ണൂർ നഗരത്തെ ഭക്തിസാന്ദ്രമാക്കി.

 

കണ്ണൂർ : വിനായക ചതുർത്ഥിയോടനുബന്ധിച്ച്കണ്ണൂർ ഗണേശ സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യ ത്തിൽ ഇന്നലെ നടന്ന വിഗ്രഹ നിമഞ്ജന ഘോ ഷയാത്ര കണ്ണൂർ നഗരത്തെ ഭക്തിസാന്ദ്രമാക്കി. കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള വിവിധ സ്ഥ ലങ്ങളിൽ നിന്നും സമീപപഞ്ചായത്തുകളിൽ നി ന്നുമുളള നിരവധി വിഗ്രഹ നിമഞ്ജന ഘോഷ യാത്രകൾ വൈകുന്നേരം അഞ്ചു മണിക്ക് കനകത്തൂർ ശ്രീകുറുമ്പക്കാവ് പരിസരത്ത് സംഗമിച്ചു. തുടർ ന്ന് അമുതാനന്ദമയിമഠം കണ്ണൂർ മഠാധിപതി സ്വാ മി അമൃതകൃപാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്തു.

പ്ലാസ്, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ വഴി ജെഎസ് പോൾ കോർണ്ണർ, എ സ്എൻ പാർക്ക് വഴി പയ്യാമ്പലത്തെത്തിച്ച് രാത്രിയോടെ വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്തു. ഡിജെയോടും താള-വാദ്യമേളങ്ങളോടെയും നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണി നിരന്നു. കൂടാതെ നഗര വീഥിയിൽ 
ഇരുവശങ്ങളിലും നൂറുകണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയെ ആശിർവദിക്കാനും ഒരു നോക്കുകാണാനുമെത്തിച്ചേർന്നിരുന്നു.