ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ മഹാത്മ മന്ദിരത്തിൽ ഗാന്ധിമാർഗ്ഗ പ്രവർത്തക സംഗമം നടത്തി 

ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടത്തിയ ഗാന്ധിയൻ പ്രവർത്തക സംഗമം ഫാദർ. രാജൻ ഫെസ്റ്റോ ഉദ്ഘാടനം ചെയ്തു.

 

കണ്ണൂർ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടത്തിയ ഗാന്ധിയൻ പ്രവർത്തക സംഗമം ഫാദർ. രാജൻ ഫെസ്റ്റോ ഉദ്ഘാടനം ചെയ്തു. സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. ഇ.വി.ജി. നമ്പ്യാർ, മാത്യു എം.കണ്ടത്തിൽ, ഡോ. വിജയൻ ചാലോട്, എ.രഘു മാസ്റ്റർ, എ.കെ.പി.നാരായണൻ , കെ.രാമചന്ദ്രൻ അടിയോടി, പി.പി.കൃഷ്ണൻ മാസ്റ്റർ, പവിത്രൻ കൊതേരി, സൗമി ഇസബൽ എന്നീ ഗാന്ധി മാർഗ്ഗ പ്രവർത്തകരെ ആദരിച്ചു.

ഗാന്ധിമാർഗ്ഗ പ്രവർത്തനങ്ങളെ ശക്തിപ്പെടുന്നതിനെക്കുറിച്ച് ഡോ.ജോസ് ലറ്റ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മോഹനൻ പൊന്നമ്പേത്ത്,മാത്യു എം.കണ്ടത്തിൽ,ഡോ. വിജയൻ ചാലോട്,എ.രഘു മാസ്റ്റർ,എ.കെ.സുരേശൻ മാസ്റ്റർ,എം.ടി.ജിനരാജൻ,ദിനു മൊട്ടമ്മൽ,പിപി.കൃഷ്ണൻ മാസ്റ്റർ,പി.സതീഷ് കുമാർ,വി.ദേവദാസ്,രാജൻ തീയറേത്ത്,എ.കെ.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.