കണ്ണൂരിൽ കലക്ടറും എ.ഡി.എമ്മും ഗാന്ധിപ്രതിമയെ അപമാനിച്ചതിൽ നടപടി വേണമെന്ന് ഗാന്ധി ദർശൻ വേദി

ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ ഗാന്ധിപ്രതിമയെ ജില്ലാ കലക്ടറും എ.ഡി.എമ്മും അനാദരിച്ചെന്ന് ആക്ഷേപം. ചെരുപ്പും ഷൂസും ധരിച്ച് ഗാന്ധിപ്രതിമയില്‍ നില്‍ക്കുന്ന കലക്ടറുടെയും എ.ഡി.എമ്മിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

 

കണ്ണൂര്‍: ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ ഗാന്ധിപ്രതിമയെ ജില്ലാ കലക്ടറും എ.ഡി.എമ്മും അനാദരിച്ചെന്ന് ആക്ഷേപം. ചെരുപ്പും ഷൂസും ധരിച്ച് ഗാന്ധിപ്രതിമയില്‍ നില്‍ക്കുന്ന കലക്ടറുടെയും എ.ഡി.എമ്മിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഗാന്ധിജയന്തിദിനത്തില്‍ ഹാരാര്‍പ്പണം നടത്താനാണ് ഇരുവരും പാദരക്ഷകളഴിക്കാതെ ഗാന്ധിപ്രതിമയില്‍ കയറിയത്.

ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ തന്നെ രാഷ്ട്രപിതാവിനെ നിന്ദിക്കും വിധം പെരുമാറിയത് ഗുരുതര വീഴ്ചയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇരുവര്‍ക്കുമെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും ഗാന്ധിദര്‍ശന്‍ വേദി ആവശ്യപ്പെട്ടു.