കണ്ണൂർ മട്ടിണിയിൽ ചൂതാട്ടം ; എട്ടംഗ സംഘം അറസ്റ്റിൽ

മട്ടിണിയിൽ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന എട്ടംഗസംഘത്തെ ഇരിട്ടി എസ്.ഐ എം.രാജീവന്റെ നേതൃത്വത്തില്‍ പിടികൂടി

 

ഇരിട്ടി: മട്ടിണിയിൽ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന എട്ടംഗസംഘത്തെ ഇരിട്ടി എസ്.ഐ എം.രാജീവന്റെ നേതൃത്വത്തില്‍ പിടികൂടി.മട്ടിണി ചാത്തുംമുറിയിലെ കായനടത്ത് വീട്ടില്‍ ഷാജി(47), മട്ടിണി എടയപ്പാറ വീട്ടില്‍ റെജി(49), കോളിത്തട്ട് പൊക്കാവില്‍ വീട്ടില്‍ പി.ടി.അനിക്കുട്ടന്‍(49),മട്ടിണി നെച്ചിയത്ത് വീട്ടില്‍ എന്‍.എം.രാജു(60), കോളിത്തട്ട് പുതുകുളത്തില്‍ വീട്ടില്‍ പി.എസ്.രമേശന്‍(49), അറബിയിലെ നരിക്കുഴിയില്‍ വീട്ടില്‍ എന്‍.പി.ബിനീഷ്(51), മട്ടിണി എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ നെച്ചിയാട്ട് വീട്ടില്‍ കുര്യാക്കോസ്(64),മട്ടിണി ചാപ്പുംകരി ആനക്കുഴിക്കല്‍ വീട്ടില്‍ എ.ആര്‍.ബിനു(42) എന്നിവരെയാണ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് മട്ടിണിയിലെ പണി നടന്നുവരുന്ന കെട്ടിടത്തിന് പിറകിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് പിടികൂടിയത്.

ഇവരിൽ നിന്നും   3320 രൂപയും പിടിച്ചെടുത്തു.സി.പി.ഒമാരായ പ്രബീഷ്, സുകേഷ്, ഷിജോയ്, രതീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.