പാട്ട് പാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി വേണുഗോപാൽ

"ഉണരുമീ ഗാനം,കൈ നിറയെ വെണ്ണ തരാം ,ഒന്നാം രാഗം പാടി , ഏതോ വാർമുകിലിൻ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ    ആലപിച്ച് കലയുടെ മഹത്വം പാടി ഉണർത്തിയ ഉദ്ഘാടകൻ്റെ

 

കണ്ണൂർ: "ഉണരുമീ ഗാനം,കൈ നിറയെ വെണ്ണ തരാം ,ഒന്നാം രാഗം പാടി , ഏതോ വാർമുകിലിൻ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ    ആലപിച്ച് കലയുടെ മഹത്വം പാടി ഉണർത്തിയ ഉദ്ഘാടകൻ്റെ സ്വരമാധുരിമ ആസ്വദിച്ച്  ദസറയുടെ രണ്ടാം ദിന ഉദ്ഘാടന വേദി. ചൊവ്വാഴ്ച ദസറയുടെ ഉദ്ഘാടനം നിർവഹിച്ച സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ മലയാളത്തിൻറെ ഭാവഗായകൻ  ജി വേണുഗോപാൽ ആണ് സദസ്സിനെ ഗാനമാലപിച്ച് കയ്യിലെടുത്തത്.കണ്ണൂർ എല്ലാ കലകളുടെയും നാടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കല മഹനീയമാണ്. മനുഷ്യ ബന്ധങ്ങളിൽ അത് നന്മ വിതറുന്നു. ദസറ യുടെ സംസ്കാരവും ലക്ഷ്യവും തിന്മകളുടെ നിരാകരണമാണെന്നും അദ്ദേഹം ഉണർത്തി. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. കൗൺസിലർ ടിപി ജമാൽ സ്വാഗതം പറഞ്ഞു. മുൻമേയർ  മുസ്ലിഹ് മഠത്തിൽ വിശിഷ്ടാതിഥിയായി. എ ജി എം എസ് ബി ഐ റീജിയണൽ മാനേജർ അനൂപ് പി മുഖ്യാതിഥിയായി. ചടങ്ങിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ പി സുനിൽകുമാറിന് ആദരവ് നൽകി.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാഹുൽ കായക്കൽ,വരുൺ എം കെ , സി എം ഇസ്സുദ്ദീൻ,  സലീം തങ്ങൾ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട്  സി സുനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പുനത്തിൽ ബാഷിത്, ടി ഹംസ വെയ്ക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേയർ പി ഇന്ദിര, കൗൺസിലർമാരായ ദീപ പി, ദീപ്തി വിനോദ്, സീത കെ, കെ എൽജിഎസ് എ പ്രതിനിധി കെ പി പത്മരാജൻ തുടങ്ങിയവർ സന്നിഹിതരായി. കൗൺസിലർ ഷബീർ കുഞ്ഞിപ്പള്ളി നന്ദി പറഞ്ഞു.

തുടർന്ന് ചിദംബരം നൃത്ത വിദ്യാലയം അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം, ബിറ്റ് ബ്രേക്കേഴ്സിന്റെ ഫ്യൂഷൻ ഡാൻസ്, ശ്രീ കുറുമ്പ വാരം ടീം അവതരിപ്പിച്ച കൈകൊട്ടിക്കളി, അനന്യ പ്രദീപ് അവതരിപ്പിച്ച ഭരതനാട്യം, കമാലുദ്ദീൻ സിനാൻ അവതരിപ്പിച്ച ഡാൻസ്, അനോഖി അവതരിപ്പിച്ച ഭരതനാട്യം, ആതിര ഉണ്ണി അവതരിപ്പിച്ച കുച്ചുപ്പുടി എന്നിവ അരങ്ങേറി .

തുടർന്ന്  ഫെജോ ലൈവ് റാപ്പ് ഷോ യും അരങ്ങേറി. "നമ്മൾ ഒന്നല്ലേ ,തെരുവിൻറെ കലാകാരൻ , നഗ്നൻ ആണേൽ ,കൂട്ടിലിട്ട തത്ത" എന്നിവയിൽ തുടങ്ങി "കലാപക്കാര,  തലയുടെ വിളയാട്ട്, ഹാർട്ട് അറ്റാക്ക് , ഡെലുലു" എന്നിവ ബീറ്റ് ബോക്സ് സെഷനുകളായി ദസറ വേദിയെ അക്ഷരാർത്ഥത്തിൽ തീ പടർത്തി കൊണ്ട്  " ഓണം മൂഡ് ,വഴികാട്ടി , ആയിരം ഓറ , കൂടെ തുള്ള് " എന്നിവ പാടി അവസാനിക്കുമ്പേഴേക്കും  കാണികൾ  ഉന്മാദത്തോടെ കൂടെ ആടിപ്പാടി ദസറ മൈതാനിയെ ഇളക്കി മറിച്ചു. 

കണ്ണൂർ ദസറയിൽ ഇന്ന്
 വൈകുന്നേരം 5 30ന് ഫോക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഷാം താണ അധ്യക്ഷത വഹിക്കും. കൗൺസിലർ ടി പ്രദീപൻ സ്വാഗതം പറയും. കൊല്ലം കോർപ്പറേഷൻ മേയർ എ കെ ഹഫീസ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, കഥാകൃത്ത് അംബികാസുതൻ മാങ്ങാട്  എന്നിവർ വിശിഷ്ടാതിഥികളാകും.

തുടർന്ന് ആദിലക്ഷ്മി നൈജേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, സൗഹൃദം റസിഡൻസ് അസോസിയേഷൻ അവതരിപ്പിക്കുന്ന തിരുവാതിര, ടാഷ അന്ന ഈപ്പൻ അവതരിപ്പിക്കുന്ന ഭരതനാട്യം, പൗർണമി കൗശൽ നമ്പ്യാർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഇഷാനി ആന്റ് ടീം അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, വൈഗ രാജീവ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, ദേവിക ജിതേഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ശ്രീനാരായണ കലാസമിതി അവതരിപ്പിക്കുന്ന നാടൻ പാട്ട് നൃത്തം എന്നിവയ്ക്ക് ശേഷം ത്രിസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.