കണ്ണൂരിൽ റോഡിൽ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് യുവാക്കൾ അറസ്റ്റിൽ

റോഡില്‍ പടക്കമെറിഞ്ഞ് സ്ഫോടനമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗസംഘത്തെ കൊളവല്ലൂര്‍ എസ്.ഐ പി.വി.പ്രശോഭിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
 

പാനൂർ: റോഡില്‍ പടക്കമെറിഞ്ഞ് സ്ഫോടനമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗസംഘത്തെ കൊളവല്ലൂര്‍ എസ്.ഐ പി.വി.പ്രശോഭിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.20 ന് കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ കല്ലുവളപ്പിലാണ് സംഭവം. 

ഓട്ടച്ചിമാക്കൂല്‍ ശ്രീലീലാലയത്തില്‍ എ.തേജസ്(18), പുത്തൂര്‍ മുളിയാത്തോട് കുറുകുറാന്റവിട കെ.ശ്രാവണ്‍(20), കിഴക്കേവയലിലെ കൃഷ്ണാലയത്തില്‍ എം.കെ.അശ്വന്ത്(22), കൈവേലിക്കലിലെ ചാലുപറമ്പത്ത് സി.പി.അനുനന്ദ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷം സൃഷ്ടിക്കാനായി പടക്കമെറിഞ്ഞ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.