ആർ.എസ്.എസ് മുൻ പയ്യന്നൂർ സംഘ് ചാലക് ഏ.വി. കുഞ്ഞപ്പൻ മാസ്റ്റർ നിര്യാതനായി
ദീർഘകാലം പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന ഏച്ചിലാം വയലിലെ എ.വി. കുഞ്ഞപ്പൻ മാസ്റ്റർ (76) നിര്യാതനായി.
Sep 24, 2024, 15:23 IST
പയ്യന്നൂർ: ദീർഘകാലം പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന ഏച്ചിലാം വയലിലെ എ.വി. കുഞ്ഞപ്പൻ മാസ്റ്റർ (76) നിര്യാതനായി.ആർ.എസ്. എസ് മുൻ പയ്യന്നൂർ താലൂക്ക് സംഘചാലക് ആയിരുന്നു. അടിയന്തിരാ വസ്ഥക്ക് ശേഷം നിരന്തരമായി സംഘ പ്രസിദ്ധീകരണമായ കേസരി വാരികയുടെ പ്രചാരകനായി. ഭാര്യ: ചന്ദ്രിക
മക്കൾ: മുരളീകൃഷ്ണൻ, (സംസ്കൃതാദ്ധ്യപകൻ, അഗസ്ത്യ ഗുരുകുലം)ശ്രീദേവി,രഘുനാഥൻ, (എഞ്ചിനീയർ, ഐ.ടി.ഐ. കഞ്ചിക്കോട്) രാധാമണി , ( ആസ്ത്രേലിയ) ഭരതൻ , ധനഞ്ജയൻ, ലക്ഷ്മണൻ (അദ്ധ്യാപകൻ) മരുമക്കൾ: മീനാ കുമാരി, ശ്രേയാരാം, നവ്യ : സഹോദരങ്ങൾ:ശേഖര പൊതുവാൾ,കൃഷ്ണ പൊതുവാൾ,കാർത്യായനി അമ്മ ബാല പൊതുവാൾ.