കരിവെള്ളൂരിൽലോറിയുംസ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രക്കാരനായ മുൻ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു 

 


 പയ്യന്നൂർ : ദേശീയ പാതയിൽ കരിവെള്ളൂർ ആണൂരിൽ പെട്രോൾ പമ്പിനു സമീപം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഏച്ചിക്കൊവ്വലിലെ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ പി.വി. കൃഷ്ണനാ (75) ണ് മരിച്ചത്. ഇന്ന് രാവിലെ 8.45 മണിയോടെയാണ്അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്‌ണനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ : പി.വി.പ്രസന്ന ( മുൻ പിലിക്കോട് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) മക്കൾ: പ്രിയ ( കൊടക്കാട് സർവ്വീസ് സഹകരണ ബേങ്ക്), പ്രകാശൻ,പ്രിയേഷ് ( ആയൂർവേദ ഫിസിയോതൊറാപ്പിസ്റ്റ്) മരുമക്കൾ: പി.വി. പുഷ്പരാജ് , അപർണ. സഹോദരങ്ങൾ: മീനാക്ഷി, രമണി , ഉഷ , പരേതരായ നാരായണൻ, രവീന്ദ്രൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.ഇടിച്ച ലോറി നിർത്താ തെ പോയെങ്കിലും കരിവെള്ളൂർ ഓണക്കുന്നിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.