മുൻസിപിഎം നേതാവ് സി.കൃഷ്ണൻ നായർ നിര്യാതനായി
എളേരിയിലെ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്നു.
ചിറ്റാരിക്കൽ : മുൻസിപി എം നേതാവ് വെസ്റ്റ് എളേരി എളേരിത്തട്ട് കുണ്ടുപൊയിലിലെ ചൂരിക്കാട്ട് വീട്ടിൽ സി.കൃഷ്ണൻനായർ(84) നിര്യാതനായി.എളേരിയിലെ കർഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്നു. സിപിഎം അവിഭക്ത എളേരി ലോക്കൽ കമ്മിറ്റി അംഗം, എളേരി ഏരിയാ കമ്മിറ്റിയംഗം, കർഷകസംഘം വില്ലേജ് സെക്രട്ടറി, നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) വില്ലേജ് സെക്രട്ടറി, വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കുണ്ടു പൊയിൽ ബ്രാഞ്ച് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച കൃഷ്ണൻ നായർ സിപിഎം പറമ്പ ലോക്കൽ രൂപീകരണം മുതൽ ദീർഘകാലം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കുണ്ടുപൊയിൽ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം മുന്നുവരെ എളേരിത്തട്ട് നായനാർ സ്മാരക ഗ്രന്ഥാലയത്തിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ വള്ളിയോട്ട് ലക്ഷ്മിയമ്മ.
മക്കൾ: വി.കെ.പ്രഭാകരൻ (ചെന്നടുക്കം ഗവ. എൽപി സ്‌കൂൾ ജീവനക്കാരൻ), കമലാക്ഷൻ (റിട്ട. ഗ്രേഡ് ടൈപ്പിസ്റ്റ് മുൻസിഫ് കോർട്ട് കാഞ്ഞങ്ങാട്).മരുമക്കൾ: സുധാലക്ഷ്മി (കോളിയടുക്കം), സീന (കയ്യൂർ). സഹോദരങ്ങൾ: സി നാരായണിയമ്മ, പരേതരായ ചുരിക്കാടൻ രാമൻനായർ, നാരായണൻനായർ (വില്ലേജ് ഓഫീസർ), തമ്പായിയമ്മ.