മാതമംഗലം വെള്ളോറയിൽ ആടിനെ കടിച്ചു കൊന്നത് പുലി തന്നെ ; സ്ഥീരീകരിച്ച് വനം വകുപ്പ്

പയ്യന്നൂർ : മാതമംഗലം ഭാഗത്തെ  വെള്ളോറയിൽ ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു.

 
പുലിഭീതി നിലനില്‍ക്കുന്ന വെള്ളോറ കടവനാട് ബുധനാഴ്ച്ച വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് കടിച്ചുകൊന്നത്.

പയ്യന്നൂർ : മാതമംഗലം ഭാഗത്തെ  വെള്ളോറയിൽ ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു.

എട്ടിന്  രാവിലെ മുതല്‍പ്രത്യേക ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തും.ഇതിന്  ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക.

24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.. വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകിലൊന്നും പുലിയുടെ ദൃശ്യങ്ങല്‍ ഇതേവരെ ലഭിച്ചിട്ടില്ല.

പുലിഭീതി നിലനില്‍ക്കുന്ന വെള്ളോറ കടവനാട് ബുധനാഴ്ച്ച വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് കടിച്ചുകൊന്നത്.

മറ്റൊരാടിന് പരിക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുന്നേ കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതേ തുടർന്നാണ് അക്രമകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരികരിച്ചത്.