പുലിപ്പേടിയിൽ എരമം -കുറ്റൂർ, കാങ്കോൽ - ആലപടമ്പ പഞ്ചായത്തുകൾ; തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
എരമം -കുറ്റൂർ, കാങ്കോൽ - ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർ ആർ ടീം, എം പാനൽ റെസ്ക്യു ടീം, കൊട്ടിയൂർ റെയിഞ്ച് ടീം എന്നിവർ അടങ്ങുന്ന സംഘം തെരച്ചിൽ തുടങ്ങി.
Updated: Nov 28, 2024, 09:57 IST
തളിപ്പറമ്പ: എരമം -കുറ്റൂർ, കാങ്കോൽ - ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർ ആർ ടീം, എം പാനൽ റെസ്ക്യു ടീം, കൊട്ടിയൂർ റെയിഞ്ച് ടീം എന്നിവർ അടങ്ങുന്ന സംഘം തെരച്ചിൽ തുടങ്ങി. ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടങ്ങിയത്.
നാല്പത്തിയഞ്ച് ഓളം പേർ അടങ്ങുന്ന സംഘം അഞ്ച് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കണ്ണാമ്പള്ളി പൊയിൽ, പുതുക്കുടി പാറ, ഐ ടി പാറ, താണങ്കോട്, എസ്സ്റ്റേറ്റ് ഭാഗം എന്നിവിടങ്ങളിണ് പരിശോധന നടത്തി വരുന്നത്. തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ്റെ നേതൃത്വത്തിലാണ് പരിശോധന.