കൂത്തുപറമ്പിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ വനം വകുപ്പ് ഡ്രൈവർ അറസ്റ്റിൽ

കാറിൽ ഇടിച്ചതിനു ശേഷംനിർത്താതെ പോയ വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കൂത്തുപറമ്പിൽ തിങ്കളാഴ്ച്ച രാവിലെയാണ്
 

 കൂത്തുപറമ്പ് : കാറിൽ ഇടിച്ചതിനു ശേഷംനിർത്താതെ പോയ വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കൂത്തുപറമ്പിൽ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. വനംവകുപ്പിലെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിൻ്റെ വാഹനവും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൽക്കാലിക ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.